കെ.എൻ. ഗോപാലൻ അനുസ്‌മരണവും പുഷ്പാർച്ചനയും

കെ.എൻ. ഗോപാലൻ അനുസ്‌മരണവും പുഷ്പാർച്ചനയും 


ഉളിക്കൽ: നാൽപ്പത് വർഷക്കാലം  എസ്എൻഡിപി യോഗം ഭാരവാഹിയായി പ്രവർത്തിക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നിരവധി സ്ഥാപനങ്ങളുടെ തുടക്കക്കാരനും 18 വർഷക്കാലം പടിയൂർ കല്ല്യാട് പഞ്ചായത്ത് ജന പ്രതിനിധിയുമായിരുന്ന  കെ.എൻ. ഗോപാലന്റെ ഇരുപത്തി രണ്ടാമത് ചരമ വാർഷിക ദിനാചരണം  പൊയ്യൂർ കരിയിലെ സ്മൃതി സ്തൂപത്തിൽ നടന്നു.  നൂറുകണക്കിന്  എസ്എൻഡിപി പ്രവർത്തകർ  പുഷ്പാർച്ചനയിൽ പങ്കെടുത്തു.  പുഷ്പാർച്ചനക്കും സമൂഹ പ്രാർത്ഥനയ്ക്കും യു. എൻ. നാരായണൻ ശാന്തികളും, പി. കെ. കൃഷ്ണൻകുട്ടി ശാന്തികളും നേതൃത്വം നൽകി.  തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം ഇരിട്ടി  എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ. വി. അജി ഉദ്ഘാടനം ചെയ്തു.  വൈസ് പ്രസിഡണ്ട് കെ. കെ. സോമൻ അധ്യക്ഷത  വഹിച്ചു.  യൂണിയൻ സെക്രട്ടറി പി. എൻ. ബാബു, വി. ബി. ഷാജു, പി. കെ. ശശി, കെ. കെ. സുരേഷ് കുമാർ,  യൂത്ത് മൂവ്മെന്റ്  സംസ്ഥാന ജോയിൻ സെക്രട്ടറി അനൂപ് പനക്കൽ, കെ.എം. രാജൻ, പി. പി. കുഞ്ഞൂഞ്ഞ്, മട്ടിണി വിജയൻ, വി. ഭാസ്കരൻ,  എ. എൻ. സുകുമാരൻ, കൃഷ്ണാടിയിൽ മോഹനൻ,  ബി. ദിവാകരൻ, ജിൻസ് ഉളിക്കൽ,  എ. എൻ. കൃഷ്ണൻകുട്ടി, പി. ജി. രാമകൃഷ്ണൻ എന്നിവർ  സംസാരിച്ചു.