ക­​ണ്ണൂ​ര്‍: അ­​ങ്ക­​ണ­​വാ­​ടി­​യി​ല്‍­​നി­​ന്ന് തി­​ള­​ച്ച പാ​ല്‍ ന​ല്‍­​കി­​യ­​തി­​നെ തു­​ട​ര്‍­​ന്ന് സം­​സാ­​ര­​ശേ­​ഷി­​യി​ല്ലാ­​ത്ത അ­​ഞ്ച് വ­​യ­​സു­​കാ​ര­​ന് ഗു­​രു­​ത­​ര­​മാ​യി പൊ­​ള്ള­​ലേ­​റ്റ സം­​ഭ­​വ­​ത്തി​ല്‍ ഹെ​ല്‍­​പ്പ​ര്‍­​ക്കെ­​തി​രേ പോ­​ലീ­​സ് കേ­​സെ­​ടു​ത്തു.

ക­​ണ്ണൂ​ര്‍ പി­​ണ­​റാ­​യി കോ­​ളോ­​ട് അ­​ങ്ക­​വാ­​ടി­​യി­​ലെ ജീ­​വ­​ന­​ക്കാ­​രി വി. ​ഷീ­​ബ­​യ്‌­​ക്കെ­​തി­​രെ­​യാ­​ണ് കേ​സെ​ടു​ത്ത​ത്.

ഐ­​പി­​സി 337, കേ­​ര​ള പോ­​ലീ­​സ് ആ­​ക്ട് 127 എ­​ന്നീ വ­​കു­​പ്പു­​ക​ള്‍ പ്ര­​കാ­​ര­​മാ­​ണ് കേ​സ്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം­​ഭ​വം. തി​ള​ച്ച പാ​ല്‍ ചൂ​ടോ​ടെ കു​ട്ടി​യു​ടെ വാ​യി​ല്‍ ഒ­​ഴി​ച്ച് ന​ല്‍​കി­​യെ­​ന്നാ​ണ് ആ​രോ​പ​ണം. പൊ­​ള്ള­​ലേ­​റ്റി​ട്ടും കു­​ട്ടി­​യെ ആ­​ശു­​പ­​ത്രി­​യി­​ലെ­​ത്തി­​ക്കാ​ന്‍ അ­​ങ്ക­​ണ­​വാ­​ടി അ­​ധി­​കൃ­​ത​ര്‍ ത­​യാ­​റാ­​യി­​ല്ലെ­​ന്നും വീ­​ട്ടു­​കാ­​ര്‍ ആ​രോ​പി​ച്ചു. 

നി​ല​വി​ൽ കു​ട്ടി കോ​ഴി​ക്കോ​ട്ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ­​ണ്. സം­​ഭ­​വ­​ത്തി​ല്‍ ബാ­​ലാ­​വ​കാ­​ശ ക­​മ്മീ­​ഷ​നും കേ­​സെ­​ടു​ത്തി​ട്ടു​ണ്ട്.