സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എം​പി നേ​താ​വ്; പി​ന്നാ​ലെ ഖേ​ദ​പ്ര​ക​ട​നം

സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എം​പി നേ​താ​വ്; പി​ന്നാ​ലെ ഖേ​ദ​പ്ര​ക​ട​നം



 വ​ട​ക​ര: യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ട​ക​ര​യി​ൽ ന​ട​ത്തി​യ രാ​ഷ്ട്രീ​യ​വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ർ​ശ​വു​മാ​യി ആ​ർ​എം​പി നേ​താ​വ് കെ.​എ​സ്.​ഹ​രി​ഹ​ര​ൻ. ടീ​ച്ച​റു​ടെ പോ​ൺ വീ​ഡി​യോ ആ​രെ​ങ്കി​ലും ഉ​ണ്ടാ​ക്കു​മോ. മ​റ്റാ​രു​ടെ​യെ​ങ്കി​ലും ഉ​ണ്ടാ​ക്കി​യെ​ന്ന് പ​റ​ഞ്ഞാ​ൽ മ​ന​സി​ലാ​ക്കാ​മെ​ന്ന് ഒ​രു ന​ടി​യു​ടെ പേ​ര് പ​റ​ഞ്ഞാ​യി​രു​ന്നു ഹ​രി​ഹ​ര​ന്‍റെ പ​രാ​മ​ർ​ശം. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ വ​ട​ക​ര​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ലാ​ണ് ഹ​രി​ഹ​ര​ൻ വി​വാ​ദ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ കെ.​എ​സ്. ഹ​രി​ഹ​ര​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.