വരൾച്ചയും കുടിവെള്ളക്ഷാമവും, മലമ്പുഴ ഡാം നാളെ തുറക്കും


വരൾച്ചയും കുടിവെള്ളക്ഷാമവും, മലമ്പുഴ ഡാം നാളെ തുറക്കും

പാലക്കാട്: മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചു. വരൾച്ചയും കുടിവെള്ളക്ഷാമവും കണക്കിലെടുത്താണ് മലമ്പുഴ ഡാം തുറക്കാൻ തീരുമാനിച്ചതെന്ന് കളക്ടർ അറിയിച്ചു. മലമ്പുഴ ഡാമിൽ നിന്ന് പുഴയിലേക്ക് നാളെ മുതൽ വെള്ളം തുറന്നുവിടും. നാളെ രാവിലെ 10 മണി മുതൽ 5 ദിവസത്തേക്ക് ആണ് നിയന്ത്രിത അളവിൽ വെള്ളം തുറന്നു വിടുക. ജില്ലാ കളക്ടറാണ് ഡാം തുറക്കാൻ നിർദ്ദേശിച്ച് ഉത്തരവിട്ടത്.