എസ്.ഐ.യുടെസ്കൂട്ടർ മോഷണം പോയി

എസ്.ഐ.യുടെസ്കൂട്ടർ മോഷണം പോയി

തലശേരി :റെയിൽവെ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത എസ്.ഐ.യുടെ സ്കൂട്ടർ മോഷണം പോയി.കോഴിക്കോട് ചെമ്മങ്ങാട് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എസ്.ഐ.കോടിയേരി പാറാൽ അങ്ങാടി സ്വദേശി കെ.സജിത്കുമാറിൻ്റെ കെ.എൽ.58.പി. 211 നമ്പർ സ്കൂട്ടറാണ് മോഷണം പോയത്.തുടർന്ന് പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.