ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് മറിഞ്ഞു; നാല് വയസ്സുകാരൻ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്


പത്തനംതിട്ട: തുലാപ്പള്ളിയിൽ തീർത്ഥാടക വാഹനം മറിഞ്ഞ് ഒരു മരണം. ശബരിമല ദർശനം കഴിഞ്ഞു മടങ്ങിയവർ സഞ്ചരിച്ച മിനി ബസ് ആണ് അപകടത്തിൽപ്പെട്ടത്. നാല് വയസ്സുള്ള ആൺകുട്ടിയാണ് മരിച്ചത്.

തമിഴ്നാട് തിരുവണ്ണാമല സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഒരു കുട്ടി അടക്കം അഞ്ച് പേർക്ക് സാരമായ പരിക്കേറ്റു.