കൊടും വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ആറളംഫാമിലെ ആദിവാസി ജനത; ആന പേടി കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലും തൊണ്ട നനയ്ക്കാനാവാതെ നരകയാതന; ജലനിധി പദ്ധതികളും നിലക്കുമ്പോൾ

കൊടും വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ആറളംഫാമിലെ ആദിവാസി ജനത; ആന പേടി കാരണം പുറത്തിറങ്ങാനാവാത്ത അവസ്ഥയിലും തൊണ്ട നനയ്ക്കാനാവാതെ നരകയാതന; ജലനിധി പദ്ധതികളും നിലക്കുമ്പോൾ


ഇരിട്ടി : കൊടും വേനലിൽ ഒരുതുള്ളി വെള്ളത്തിന് വേണ്ടി ആറളം പുനരധിവാസ മേഖലയിലെ പട്ടിണി പാവങ്ങളായ ജനങ്ങൾ വലയുന്നു. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ പുനരധിവാസ മേഖലയായ ആറളം ഫാം വന്യമൃഗശല്യത്തിനു പുറമേ കുടിവെള്ള ക്ഷാമത്താലും നേട്ടോട്ടമോടുകയാണ് ആദിവാസി ജനത. കോടി്കളുടെ വികസനപദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും മിക്ക പദ്ധതികളുംഫലപ്രാപ്തിയിൽ എത്താതെ പകുതി വഴിയിൽ നശിക്കുകയോ നിർത്തുന്നതോയാണ് ഇവർക്ക് തിരിച്ചടിയായത്.

ഇരുട്ടായാൽ കാട്ടാനകൾ വിതയ്ക്കുന്ന ഭീതിയെ തുടർന്ന് ഇവിടുത്തെ ജനങ്ങൾവീടിനുള്ളിൽ തന്നെ കഴിയേണ്ട സാഹചര്യമാണുള്ളത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഫാമിനുള്ളിൽ ഇതുവരെ പതിനാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. വേനൽകാലത്ത്് കുടിവെള്ളമില്ലാതെ വലയുകയാണ് ഫാംപുനരധിവാസ മേഖലയിലെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനവിഭാഗം.

ജീവൻ പണയപ്പെടുത്തിയാണ് വനത്തിലൂടെ കിലോമീറ്ററുകൾ നടന്നാണ് ഇവർ ദൈനംദിന ആവശ്യങ്ങൾക്കായുള്ള വെള്ളം ശേഖരിച്ചു തലച്ചുമടായി എത്തിക്കുന്നത്. കുടിവെള്ളത്തിനായി വിവിധ പദ്ധതികൾ ഉണ്ടെങ്കിലും ഒന്നും പോലും പ്രവർത്തിക്കാത്തതാണ് ഇവരുടെ ജീവിതം നരകതുല്യമാക്കുന്നത്. വേനൽ കടുത്തതോടെ ആറളം പഞ്ചായത്ത് വാഹനങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും എല്ലാവീടുകളിലുമെത്തിക്കുകയെന്നത് പ്രായോഗികമാവുന്നില്ല. വാഹനമെത്തുന്ന വഴിയരുകിലെ വീടുകളിൽ മാത്രമാണ് കുടിവെള്ള വിതരണം നടത്തുന്നത്. ഏഴ്. ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമൂന്ന് വരെയുള്ള പുനരധിവാസ മേഖലയിലെ ആറു ബ്ളോക്കുകളിലെ 1700-ഓളം വരുന്ന കുടുംബങ്ങൾ വാഹനത്തിലൂടെയുള്ള കുടിവെള്ള വിതരണം സാധ്യമാകുന്നില്ല. നീർച്ചാലുകൾ ഉള്ളഭാഗങ്ങളിൽ ഓലിക്കൽ നിർമ്മിച്ചാണ് ഇവർ കുടിവെള്ളം കണ്ടെത്തുന്നത്.

പുനരധിവാസ മേഖലയിലെ ആറു ബ്ളോക്കുകളിലായി കോടികൾ ചെലവിട്ടു എട്ടു ജലനിധി പദ്ധതികളിപ്പോൾ നോക്കുകുത്തികളാണ്. അടുത്തിടെ വരെ രണ്ടു ജലനിധി പദ്ധതികൾ പ്രവർത്തിച്ചിരുന്നുവെങ്കിലും അതും നിലച്ചിരിക്കുകയാണ്. പദ്ധതിയുടെ നടത്തിപ്പിന് ജനകീയ കമ്മിറ്റികളുണ്ടെങ്കിലും കമ്മിറ്റികൾ നിഷ് ക്രീയമായതോടെ അക്കൗണ്ടിലുണ്ടായിരുന്ന പണത്തിന്റെ കണക്കുപോലുംആർക്കും അറിയില്ലെന്ന് ആറളം ഫാം നിവാസികൾ പറയുന്നു. വെള്ളത്തിന്റെലഭ്യത കണക്കാക്കാതെ പലയിടത്തും കിണറുകൾ നിർമ്മിച്ചതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കിണറുകളിൽ പലതിലും വെള്ളമില്ലാതെ വന്നതും ഭീമമായ വൈദ്യുതി ബിൽ കുടിശികയും പരിപാലനത്തിനക ഫണ്ടില്ലാത്തതുമെല്ലാം കാരണം പലപദ്ധതികളും പൂർണമായി നിലച്ചിരിക്കുകയാണ്.

പ്രകൃതി ദത്തമായി തന്നെ നിരവധി ജലസ്രോതസുകളുള്ള പ്രദേശമാണ് ആറളം ഫാം. എന്നാൽ ഇവർ സംരക്ഷിക്കപ്പെടാൻ സംവിധാനമൊരുക്കാത്തതാണ് ഇപ്പോഴത്തെ പ്രശ്്നത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. മഴക്കാലത്ത് ശക്തമായ മഴലഭിക്കുന്ന പ്രദേശങ്ങളിൽ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി മഴവെള്ള സംഭരണം നടത്തിയാൽ ഭൂഗർഭ ജലനിരപ്പ് ഉയർത്താനാകും. ഇതോടെ കിണറുകൾ വറ്റുന്ന അവസ്ഥയും പരിഹരിക്കപ്പെടും. കൂടാതെ ചെറുതും വലുതുമായ തടാക നിർമ്മാണം നടത്തിയാൽ ആറളം ഫാമിൽ ജലസംരക്ഷണത്തോടൊപ്പം ടൂറിസം സാധ്യതയും തെളിയുമെന്ന വിശ്വാസവും ഇവർക്കുണ്ട്. എന്നാൽകേന്ദ്ര, സംസ്ഥാനസർക്കാരുകൾ കോടികൾ മുടക്കുന്നുണ്ടെങ്കിലും അതൊക്കെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും കീശകളിലേക്ക് പോവുകയാണെന്ന ആരോപണവും ഇവർക്കുണ്ട്. ആറളം ഫാം പുനരധിവാസ മേഖലയിൽ അത്രകണ്ടു ദുരിതമനുഭവിക്കുകയാണ് ആദിവാസി ജനത. കാട്ടാനകളുടെ ശല്യം കാരണം തകർന്നു തരിപ്പണമായിരിക്കുകയാണ് കാർഷികമേഖല. നിത്യ ചെലവിന് പോലും വകയില്ലാത്ത ജനവിഭാഗങ്ങൾ ഇപ്പോൾകുടിവെള്ളത്തിനു വേണ്ടി നെട്ടോട്ടമോടെണ്ട അവസ്ഥയിലാണുള്ളത്.

എന്നെങ്കിലും വരുന്ന പഞ്ചായത്തിന്റെ കുടിവെള്ളലോറികളെ കാത്തു നിൽക്കുന്ന വറ്റിവരണ്ട പുഴയിലെ നീരൊഴുക്കു തേടിയും അരിക്കും അത്യാവശ്യസാധനങ്ങൾക്കുമായി അലയുന്ന ഇവരിൽ പകർച്ചവ്യാധികളും മറ്റു അസുഖങ്ങളും പടർന്നു പിടിക്കുന്ന സാഹചര്യമാണുള്ളത്. ഇവിടെയുള്ള പ്ളാവുകളിൽ നിന്നുള്ളചക്കകൾ പോലും കാട്ടാനകൾ കുത്തിതിന്നു പോകുന്നതിൽ മുഴുപട്ടിണിയിൽ ജീവിതം തള്ളിനീക്കുകയാണ് ഇവർ.