100 സീറ്റുകളിൽ ലീഡുമായി കോൺഗ്രസ്; 2014നു ശേഷം ഇതാദ്യം

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
100 സീറ്റുകളിൽ ലീഡുമായി കോൺഗ്രസ്; 2014നു ശേഷം ഇതാദ്യം


ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ 100 സീറ്റുകളിൽ ലീഡ് ചെയ്ത് കോൺഗ്രസ്. 2014നു ശേഷം ഇതാദ്യമായാണ് കോൺഗ്രസ് 100 സീറ്റുകളിൽ ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണിയും വലിയ മത്സരമാണ് കാഴ്ചവെക്കുന്നത്.

ആദ്യ ഘട്ടത്തിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നെങ്കിലും, പിന്നീട് ഇന്ത്യാ സഖ്യം ശക്തമായി തിരിച്ചുവന്നു. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. നിലവിൽ എൻഡിഎ മുന്നൂറോളം സീറ്റുകളിൽ മുന്നിലാണ്.