റെയിൽവേയിൽ ടി.ടി.ആർ .ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ 10,70,000 രൂപ തട്ടിയെടുത്തു

റെയിൽവേയിൽ ടി.ടി.ആർ .ജോലി വാഗ്ദാനം നൽകി യുവാവിൻ്റെ 10,70,000 രൂപ തട്ടിയെടുത്തു

എടക്കാട്: റെയിൽവേയിൽ ടി.ടി.ആർ.ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച തമിഴ്നാട് സ്വദേശിനിക്കെതിരെ പരാതിയിൽ കേസ് .കാടാച്ചിറ ഓരിക്കരഎൽ. പി.സ്കൂളിന് സമീപത്തെ സൗപർണ്ണികയിൽ കെ.വി.അഭിരാജിൻ്റെ പരാതിയിലാണ് തമിഴ്നാട് കോയമ്പത്തൂർ സ്വദേശി രമ്യ മണികണ്ഠനെതിരെ പോലീസ് കേസെടുത്തത്. റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനിൽ നിന്നും 2022 സപ്തംബർ അഞ്ചിനും ഈ മാസം 26 നുമിടയിൽ 10,70,000 രൂപ കൈപറ്റിയ ശേഷം ജോലിയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്.