കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സൂപ്പര്‍വൈസര്‍, ഫയര്‍ റെസ്‌ക്യൂ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്; ജൂലൈ 10നുള്ളില്‍ അപേക്ഷിക്കണം; അരലക്ഷത്തിനടുത്ത് ശമ്പളം

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ സൂപ്പര്‍വൈസര്‍, ഫയര്‍ റെസ്‌ക്യൂ ഓപ്പറേറ്റര്‍ റിക്രൂട്ട്‌മെന്റ്; ജൂലൈ 10നുള്ളില്‍ അപേക്ഷിക്കണം; അരലക്ഷത്തിനടുത്ത് ശമ്പളം

കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. വിവിധ തസ്തികകളിലായി കരാര്‍ നിയമനമാണ് നടക്കുന്നത്. നല്ല ശമ്പളത്തില്‍ താല്‍ക്കാലികമെങ്കിലും എയര്‍പോര്‍ട്ട് ജോലി നേടാനുള്ള മികച്ച അവസരമാണ് നിങ്ങള്‍ക്ക് മുന്നിലുള്ളത്. താഴെ പറയുന്ന യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷ നല്‍കാം. തസ്തിക & ഒഴിവ്

1. സൂപ്പര്‍വൈസര്‍ ARFF =  2 ഒഴിവുകള്‍.2. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 5 ഒഴിവുകള്‍.

3. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) =5 ഒഴിവുകള്‍.പ്രായപരിധി

സൂപ്പര്‍വൈസര്‍ ARFF = 45 വയസ് വരെ

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 40 വയസ് വരെ. 

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) = 35 വയസ് വരെ. 

വയസിളവ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക. 

ശമ്പളം

1. സൂപ്പര്‍വൈസര്‍ = 42,000 രൂപ.  

2. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 = 28,000 രൂപ. 

3. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) = 25,000 രൂപ.

യോഗ്യത

സൂപ്പര്‍വൈസര്‍ ARFF 

12th Pass with BTC from ICAO recognized training centre having
Valid Heavy Vehicle License, 

ജൂനിയര്‍ ഫയര്‍ ഓഫീസര്‍, സി.എഫ്.ടി സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ ഗ്രേഡ്-1 

12th Pass with BTC from ICAO recognized training centre having
Valid Heavy Vehicle License.

First Aid certificate issued by Indian Red Cross Society or BLS
and CPR trained certificate from Indian hospitals or recognized
training institutes 

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓപ്പറേറ്റര്‍ (എഫ്.ആര്‍.ഒ) 

12th Pass with BTC from ICAO recognized training centre having
valid Light Motor Vehicle (LMV) License. Note: candidatse should be able to obtain HMV license within 6 months of appointmetn

First Aid certificate issued by Indian Red Cross Society or BLS
and CPR trained certificate from Indian hospitals or recognized
training institutes

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് ജൂലൈ 10ന് വൈകീട്ട് 5 മണിവരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. ഇന്ത്യക്കാര്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാവുക. ജോലിയുടെ കാലാവധി, സെലക്ഷന്‍ നടപടികള്‍ എന്നിവയെ കുറിച്ചറിയാന്‍  താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kannurairport.aero/career