12 കാരിയെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്


12 കാരിയെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാന തൊഴിലാളിയായ പ്രതിയെ സാഹസികമായി പിടികൂടി പൊലീസ്


അമ്പലപ്പുഴ: 12 കാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ ഇതര സംസ്ഥാന തൊഴിലാളിയായ പ്രതി പിടിയിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ബഹ്യവാൻ സ്ട്രീറ്റിൽ സലിം മിയാൻ്റെ മകൻ മുഹമ്മദ് മിയാ(38)നെയാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്‌തത്‌. അതിഥി തൊഴിലാളിയുടെ മകളെയാണ് പ്രതി തട്ടികൊണ്ട് പോയത്. വളഞ്ഞ വഴിയിലെ അടുത്തടുത്തുള്ള വീട്ടിലെ താമസക്കാരായിരുന്നു 12 കാരിയും മുഹമ്മൂദും. 3 ദിവസം മുൻപാണ് പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 50,000 രൂപയും പെൺകുട്ടിയുമായി ഇയ്യാൾ കടന്നു കളഞ്ഞത്.

വീട്ടുകാരുടെ പരാതിയിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുമായി എറണാകുളത്തു നിന്ന് ബീഹാറിലേക്ക് പോകുന്നതിനിടെ ട്രെയിനിൽ വെച്ച് റെയിൽവെ പൊലീസിൻ്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലുള്ള ബൽ ഹർഷാ റെയിൽവെ സ്റ്റേഷനിൽ വെച്ച് സാഹസികമായാണ് പ്രതിയെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റു ചെയ്തു. പെൺകുട്ടിയെ വീട്ടുകാരോടൊപ്പം വിട്ടു.