പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 13 വർഷം തടവും പിഴയും

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 13 വർഷം തടവും പിഴയും


തളിപ്പറമ്പ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാറിൽ കൊണ്ട് പോയി പീഡിപ്പിക്കുകയും പ്രതിയുടെ ബേക്കറിയിൽ വെച്ചും പീഡിപ്പിച്ച പോക്സോകേസിൽ പ്രതിക്ക്13 വർഷം തടവും 65,000 രൂപ പിഴയും. പഴയങ്ങാടി പഴയ ബസ്റ്റാൻ്റിന് സമീപത്തെ പി.എം. ഹനീഫിനെ (58) യാണ് തളിപ്പറമ്പ അതിവേഗപോക്സോ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. 2021 സംപ്തബർ 19 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. പഴയങ്ങാടി സ്റ്റേഷൻഇൻസ്പെക്ടർ എം.ഇ.രാജഗോപാലാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.