തിരഞ്ഞെടുപ്പ് ഫലം 2024: പ്രതിപക്ഷത്തിന്റെ അവിശ്വസനീയ കുതിപ്പ്, ഇന്ത്യാ സഖ്യത്തിന് ലീഡ്


തിരഞ്ഞെടുപ്പ് ഫലം 2024: പ്രതിപക്ഷത്തിന്റെ അവിശ്വസനീയ കുതിപ്പ്, ഇന്ത്യാ സഖ്യത്തിന് ലീഡ്


ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പുറത്ത് വരുന്നത് ആവേശകരമായ ഫലങ്ങള്‍. നിലവിലെ കണക്ക് പ്രകാരം എന്‍ഡിഎയേക്കാള്‍ കൂടുതല്‍ സ്ഥലത്ത് ലീഡ് ചെയ്യുന്നത് ഇന്ത്യാ സഖ്യമാണ്. ഒന്നേകാല്‍ മണിക്കൂര്‍ വോട്ടെണ്ണല്‍ പിന്നിടുമ്പോള്‍ 244 സീറ്റുകളില്‍ ഇന്ത്യാ സഖ്യമാണ് മുന്നില്‍. 242 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.

പല സംസ്ഥാനങ്ങൡലും ബിജെപി തിരിച്ചടി നേരിടുന്നുണ്ട്. ഉത്തര്‍ പ്രദേശില്‍ ഇന്ത്യാ സഖ്യം അപ്രതീക്ഷിത കുതിപ്പാണ് നടത്തിയിരിക്കുന്നത്. എസ് പിയും കോണ്‍ഗ്രസും സംസ്ഥാനത്ത് അവിശ്വസനീയമായി തിരിച്ചുവരുന്നു എന്നാണ് ആദ്യഫലസൂചനകള്‍ കാണിക്കുന്നത്. ആകെയുള്ള 80 സീറ്റില്‍ 52 ഇടത്ത് എന്‍ഡിഎയും 23 ഇടത്ത് ഇന്ത്യാ സഖ്യവുമാണ് ലീഡ് ചെയ്യുന്നത്.


മഹാരാഷ്ട്രയില്‍ ഇന്ത്യാ സഖ്യത്തിനാണ് മേല്‍ക്കൈ. തമിഴ്‌നാട്ടിലെ 39 സീറ്റിലും ഇന്ത്യ സഖ്യമാണ് മുന്നിട്ട് നില്‍ക്കുന്നത്. രാജസ്ഥാനില്‍ 10 സീറ്റിലും ബിഹാറില്‍ ഏഴ് സീറ്റിലും ഇന്ത്യാ സഖ്യത്തിന് ലീഡുണ്ട്. തെലങ്കാനയില്‍ പത്തിടത്ത് ഇന്ത്യാ സഖ്യം ലീഡ് ചെയ്യുന്നു.