നടിയെ ആക്രമിച്ച കേസ്; തു​ട​ർ​ച്ച​യാ​യി ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു, പൾസർ സുനിക്ക് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
നടിയെ ആക്രമിച്ച കേസ്; തു​ട​ർ​ച്ച​യാ​യി ജാ​മ്യാ​പേ​ക്ഷ​യു​മാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു, പൾസർ സുനിക്ക് 25,000 രൂപ പിഴ ചുമത്തി ഹൈക്കോടതി


കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​യ പ​ൾ​സ​ർ സു​നി​ക്ക് 25,000 രൂ​പ പി​ഴ ചു​മ​ത്തി ഹൈ​ക്കോ​ട​തി. ജാ​മ്യാ​പേ​ക്ഷ​യു​മാ​യി തു​ട​ർ​ച്ച​യാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തി​നാ​ണ് പി​ഴ. പ​ൾ​സ​ർ സു​നി​ക്ക് പി​ന്നി​ൽ ആ​രോ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​താ​യും കോ​ട​തി പ​റ​ഞ്ഞു.

ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ​ൾ​സ​ർ സു​നി പ​ത്ത് ത​വ​ണ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ര​ണ്ട് ത​വ​ണ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​താ​യും കോ​ട​തി നി​രീ​ക്ഷി​ച്ചു.

പ്ര​തി​ക്കാ​യി ഓ​രോ ത​വ​ണ​യും ഓ​രോ അ​ഭി​ഭാ​ഷ​ക​രാ​ണ് ഹാ​ജ​രാ​കു​ന്ന​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്കാ​ണ് പ്ര​തി പി​ഴ​ത്തു​ക കൈ​മാ​റേ​ണ്ട​ത്.

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ജ​യി​ലി​ൽ ക​ഴി​യു​ന്ന ഏ​ക പ്ര​തി​യു​മാ​ണ് പ​ൾ​സ​ർ സു​നി. 2017 ലാ​ണ് പ​ൾ​സ​ർ സു​നി അ​റ​സ്റ്റി​ലാ​യ​ത്.