പുഴക്കര പൊതു ജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ, ലഹരി വിരുദ്ധ ബോധവൽക്കരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

പുഴക്കര പൊതു ജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ, ലഹരി വിരുദ്ധ ബോധവൽക്കരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
കാക്കയങ്ങാട്:  പുഴക്കര പൊതു ജന വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ, ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തിൽ, ലഹരി വിരുദ്ധ ബോധവൽക്കരണവും, ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു. യൂനുസ് പാണംബ്രോൻ സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് ശ്രീ. പി അബ്ദുൽ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ്, മുഴക്കുന്ന് പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ മെമ്പർ ശ്രീമതി. ഷഫീന മുഹമ്മദ്‌ ഉത്ഘാടനം ചെയ്തു.
    മട്ടന്നൂർ റേഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫിസർ ശ്രീ. സജേഷ് പി കെ 'ലഹരി വിരുദ്ധ ബോധവൽക്കരണത്തിനും ', 'ലഹരി വിരുദ്ധ പ്രതിജ്ഞയ്ക്കും നേതൃത്വം നൽകി. സർവ്വശ്രീ. ലത്തീഫ് ചെറിയട്ടി, മുഹമ്മദ്‌ എ പി, മെഹ്‌റൂഫ്. സി എന്നിവർ ചടങ്ങിന് ആശംസ നേർന്നു. വായനശാല ട്രഷറർ ശ്രീ. നിസാർ കെ നന്ദിയും പറഞ്ഞു.