പേരാവൂർ: വിദേശത്തേക്ക് കമ്പനിയുടെ വ്യാജ ലൈസൻസും സീലും ഒപ്പും നിർമ്മിച്ച് ഗുണനിലവാരമില്ലാത്ത സാധനങ്ങൾ കയറ്റി അയച്ച് 41 ലക്ഷത്തിൻ്റെ നഷ്ടം വരുത്തിയെന്ന പരാതിയിൽ കോടതി നിർദേശ പ്രകാരം മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു.പേരാവൂർ കുനിത്തലയിലെ വേദാന്ത എക്സ്പോർട്ടിംഗ് കമ്പനിയുടെ ഉടമ ഡോ.വാസുദേവൻ നാരായണൻ്റെ പരാതിയിലാണ് സാസ ട്രേഡേർസ് ഉടമ മഹാരാഷ്ട്ര ജാൽഗോവ ദത്തനഗറിലെ പ്രസാദ് മുരളീധർ കുൽക്കർണി, ചെന്നൈ റോയ പുരസ്ട്രീറ്റിലെ സുഭദ്ര മോഹൻ, ചെന്നൈ അംബട്ടൂർ വിജയലക്ഷ്മി പുരത്തെ ഷൺമുഖം തങ്കരാജ് എന്നിവർക്കെതിരെ പേരാവൂർ പോലീസ് കേസെടുത്തത്.2016 മുതൽ ഈ മാസം 26 വരെയുള്ള കാലയളവിലാണ് പരാതിക്കാരൻ്റെ ഉടമസ്ഥതയിലുള്ള എക്സ്പോർട്ടിംഗ് സ്ഥാപനത്തിൻ്റെ ലൈസൻസും സീലും ഒപ്പും മറ്റു രേഖകളും വ്യാജമായി ഉണ്ടാക്കി ചെന്നൈ തുറമുഖം വഴി മലേഷ്യയിലേക്ക് ഗുണനിലവാരമില്ലാത്ത ചോളം കയറ്റി അയച്ച് 41 ലക്ഷം രൂപ പരാതിക്കാരൻ്റെ കമ്പനിക്ക് നഷ്ടമുണ്ടാക്കി എന്ന പരാതിയിലാണ് കേസ്.
![]() | ![]() | ![]() | ||
![]() | ![]() | ![]() | ||
![]() | ![]() | |||
![]() |
|