ഫ്ലിപ്പ്കാർട്ടിൽ ചെരുപ്പ് ഓർഡർ ചെയ്തു; സാധനം കിട്ടിയില്ല, വിളി വന്നത് 6 വർഷങ്ങൾക്ക് ശേഷം

ഫ്ലിപ്പ്കാർട്ടിൽ ചെരുപ്പ് ഓർഡർ ചെയ്തു; സാധനം കിട്ടിയില്ല, വിളി വന്നത് 6 വർഷങ്ങൾക്ക് ശേഷം 


ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ചെരുപ്പ് വാങ്ങാൻ ഓർഡർ നൽകിയ മുംബൈ സ്വദേശിയെ കസ്റ്റമർ സർവീസിൽ നിന്ന് വിളിക്കുന്നത് ആറു വർഷങ്ങൾക്ക് ശേഷം. അഹ്‌സൻ ഖർബായ് 2018 മെയ് മാസത്തിലാണ് ഫ്ലിപ്പ്കാർട്ടിൽ സ്പാർക്‌സ് സ്ലിപ്പറുകൾ ഓർഡർ ചെയ്തത്. പിന്നീട് ഇതുമായി ബന്ധപ്പെട്ട ഇദ്ദേഹത്തെ flipkart കസ്റ്റമർ കെയർ സർവീസിൽ നിന്നും വിളിക്കുന്നത് ആറു വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ്. 

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ (മുമ്പ് ട്വിറ്റർ) ഫ്‌ളിപ്കാർട്ടുമായുള്ള തൻ്റെ അസാധാരണ അനുഭവം പങ്കുവെച്ചുകൊണ്ട് അഹ്‌സൻ ഖർബായ് തന്നെയാണ് ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ആറു വർഷം മുൻപ് താൻ നടത്തിയ ഓർഡറിന്റെ സ്ക്രീൻഷോട്ടും ഇദ്ദേഹം പങ്കുവെച്ചിരുന്നു.

ആശ്ചര്യകരമെന്നു പറയട്ടെ, അഹ്‌സൻ ഖർബായ് ഓർഡർ ചെയ്ത സ്‌പാർക്‌സ് സ്ലിപ്പറുകൾ ആറ് വർഷത്തിന് ശേഷവും ഡെലിവർ ചെയ്തിട്ടില്ല. 6 വർഷം പഴക്കമുള്ള ഒരു ഓർഡറിനായി അവർ വിളിച്ചപ്പോൾ തനിക്ക് ആശ്ചര്യം തോന്നിയതായിട്ടാണ് അഹ്‌സൻ പറയുന്നത്. താൻ ഓർഡർ ചെയ്ത ചെരിപ്പ് തനിക്ക് കിട്ടിയില്ലെങ്കിലും ഓർഡർ ചെയ്ത് ദിവസങ്ങൾക്ക് ശേഷം മുതൽ തന്നെ ആപ്പിൽ താങ്കളുടെ ഓർഡർ ഇന്ന് കിട്ടുമെന്ന് നോട്ടിഫിക്കേഷൻ വന്നിരുന്നുവെന്നും അഹ്‌സൻ പറയുന്നു. ആറു വർഷക്കാലമായി ഇത് ഇങ്ങനെ തുടരുകയായിരുന്നു. 

അടുത്തിടെ, കൗതുകത്താൽ, അഹ്‌സൻ ഖർബായ് ഓർഡറിൽ ക്ലിക്ക് ചെയ്തു, നിമിഷങ്ങൾക്ക് ശേഷം, അദ്ദേഹത്തിന് ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഒരു കോൾ വന്നു. ഓർഡറിൽ എന്ത് പ്രശ്‌നമാണ് താങ്കൾ നേരിടുന്നതെന്ന് ചോദിച്ചു കൊണ്ടായിരുന്നു കോൾ വന്നത് എന്നാണ് അദ്ദേഹം പറയുന്നത്. താൻ കാര്യം പറഞ്ഞപ്പോൾ താങ്കൾക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മറുപടി പറഞ്ഞ് കോൾ അവസാനിപ്പിച്ചതായും അഹ്‌സൻ കൂട്ടിച്ചേർത്തു. ക്യാഷ് ഓൺ ഡെലിവറി ആയി ഓർഡർ ചെയ്തതിനാൽ സാധനം വരാത്തതിൽ തനിക്ക് പ്രത്യേകിച്ച് വിഷമം ഒന്നും തോന്നിയില്ലെന്നും ഇദ്ദേഹം പറയുന്നു. 

ജൂൺ 25 -ന് ഷെയർ ചെയ്ത അഹ്‌സൻ ഖർബായിയുടെ പോസ്റ്റ് ഒരു ലക്ഷത്തിലധികം കണ്ടു.  പോസ്റ്റ് വൈറൽ ആയതോടെ പലരും സമാനമായ അനുഭവങ്ങൾ പങ്കിട്ടുകൊണ്ട് രംഗത്തെത്തി