ആദ്യ ഘട്ടത്തിൽ പിന്നിൽ; വാരാണസിയില്‍ ലീഡ് പിടിച്ച് മോദി:ഭൂരിപക്ഷം 83498

ആദ്യ ഘട്ടത്തിൽ പിന്നിൽ; വാരാണസിയില്‍ ലീഡ് പിടിച്ച് മോദി:ഭൂരിപക്ഷം 83498

modi

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിച്ചിരുന്ന ഹിന്ദി ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ പാർട്ടി വിയർക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ പിന്നിൽ പോകുന്ന കാഴ്ചയും ദൃശ്യമായി. എന്നാൽ രണ്ടാം ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ലീഡ് നേടിയിട്ടുണ്ട്.


വോട്ടിങ് മെഷീനിലിലെ രണ്ട് ലക്ഷം വോട്ടുകൾ എണ്ണിതീർന്നപ്പോൾ നിലവിൽ കോൺഗ്രസ് സ്ഥാനാർഥി അജയ് റായിയേക്കാൾ 79566 വോട്ടുകൾക്ക് മുന്നിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

മണ്ഡലത്തിൽ മുമ്പിലാത്തവിധം വെല്ലുവിളി പ്രധാനമന്ത്രി നേരിടുന്നുവെന്നാണ് ഫലസൂചനകൾ വ്യക്തമാക്കുന്നത്. 2019-ൽ 4.7 ലക്ഷത്തിന് മുകളിലും 2014-ൽ 3.7 ലക്ഷത്തിനുമുകളിലുമായിരുന്നു മോദിയുടെ ഭൂരിപക്ഷം.