8.73 ഗ്രാം എം.ഡി. എം. എ യുമായി യുവാവ് പിടിയിൽ

കാസറഗോഡ്.കാറിൽ കടത്തുകയായിരുന്ന മാരക ലഹരിമരുന്നായ 8.7 3ഗ്രാം എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. അണങ്കൂർ ടിവി സ്റ്റേഷൻ റോഡിലെ അഹമ്മദ് കബീറിനെ (25)യാണ്
കാസർകോട് എക്സൈസ് ഇൻസ്പെക്ടർ ജെ. ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നെക്രാജെ നെല്ലിക്കട്ടയിൽ വെച്ചാണ് കെ. എൽ. 60. എസ്. 3545 നമ്പർ കാറിൽ കടത്തുകയായിരുന്ന എംഡി എം എയുമായി യുവാവിനെ പിടികൂടിയത്.
വാഹന പരിശോധനയിൽഅസിസ്റ്റന്റ്എക്സൈസ്ഇൻസ്പെക്ടർ എ വി രാജീവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു രാജേഷ്, കണ്ണൻ കുഞ്ഞി, ഡ്രൈവർ സുമോദ് കുമാർ എന്നിവരും ഉണ്ടായിരുന്നു.