കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ 9 പേർക്ക് പരിക്ക്


കാർ നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി; അപകടത്തിൽ 9 പേർക്ക് പരിക്ക്


കൽപറ്റ: വയനാട് പള്ളിക്കൽ പാലമുക്കിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കാർ സമീപത്തു നിൽക്കുന്നവർക്കിടയിലേക്ക് പാഞ്ഞു കയറിയാണ് അപകടമുണ്ടായത്. പള്ളിക്കൽ നേർച്ച കഴിഞ്ഞ് മടങ്ങുന്നവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. തോണിച്ചാൽ ഭാഗത്ത് നിന്ന് കല്യാണത്തും പള്ളിക്കൽ ഭാഗത്തേക്ക് വന്ന കാറാണ് അപകടമുണ്ടാക്കിയത്.