മാഹി ബൈ പാസിൽ നടന്ന അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം.

മാഹി ബൈ പാസിൽ നടന്ന അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം.
 


പാനൂർ: മാഹി ബൈ പാസിൽ നടന്ന അപകടത്തിൽ യുവാവിന് ദാരുണ അന്ത്യം. കരിയാട് എൻ എ എം റോഡിൽ മാരാം വീട്ടിൽ താമസിക്കും കണ്ണക്കോട് കുറൂളിൽ മുഹമ്മദ് നസീർ ( 29 ) ആണ് മരിച്ചത്. തലശ്ശേരിയിൽ നിന്ന് കാറിൽ കരിയാടിലേക്ക് വരുന്ന വഴി കവിയൂർ ഭാഗത്ത് വെച്ചാണ് അപകടം നടന്നത്. കാറിൽ നിന്നിറങ്ങി റോഡിൽ നിൽക്കുമ്പോൾ വേറൊരു സ്വിഫ്റ്റ് കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ താഴെ സർവ്വീസ് റോഡിൽ തലയടിച്ച് വീഴുകയായിരുന്നു. ഉടനെ തലശ്ശേരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരേതനായ കുഞ്ഞമ്മദിന്റെയും സുബൈദയുടെയും മകനാണ്.
സഹോദരന്മാർ: നവാസ്, സുമയ്യ