റോഡരികിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ; സംഭവം തൃശ്ശൂർ ചാവക്കാട്

റോഡരികിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു; യുവാവ് കസ്റ്റഡിയിൽ; സംഭവം തൃശ്ശൂർ ചാവക്കാട്


തൃശ്ശൂർ: തൃശ്ശൂർ ചാവക്കാട് ഒരുമനയൂരിൽ റോഡിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു. ​ഗുണ്ടുപോലുള്ള സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചത്. ഉച്ചക്ക് 2.25 ന് സെന്ററിന് കിഴക്കുവശത്താണ് സംഭവമുണ്ടായത്. സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഷെഫീഖ് എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

വലിയ ശബ്ദം കേട്ട് ആളുകൾ പുറത്തിറങ്ങി നോക്കിയപ്പോൾ പുകപടലം ഉയരുന്നത് കണ്ടു. പരിശോധനയിൽ കല്ലുകൾ ചിതറിക്കിടക്കുന്നതും ശ്രദ്ധയിൽപെട്ടു. ഗുണ്ടിൽ കുപ്പിച്ചില്ല് നിറച്ചാണ് സ്ഫോടക വസ്തു നിർമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.