എസ്ഡിപിഐ ചാക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലാടുംപാറ -ചാക്കാട് റോഡ് ശുചീകരിച്ചു


എസ്ഡിപിഐ ചാക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൈലാടുംപാറ -ചാക്കാട് റോഡ് ശുചീകരിച്ചു
കാക്കയങ്ങാട് : എസ്ഡിപിഐ ചാക്കാട് ബ്രാഞ്ച് കമ്മിറ്റിയുടെ  നേതൃത്വത്തില്‍ മൈലാടുംപാറ -ചാക്കാട് റോഡ് ശുചീകരിച്ചു. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി  പൈപ്പിടാന്‍ റോഡിലെ മണ്ണ് നീക്കം ചെയ്തപ്പോള്‍ റോഡിന്‍റെ ഒരു ഭാഗത്ത് ഗര്‍ത്തങ്ങള്‍ രൂപപ്പെടുകയും, റോഡില്‍ ചെളി നിറയുകയും ചെയ്ത് ഗതാഗതം ദുഷ്കരമായതോടെയാണ് എസ്.ഡി.പി.ഐ  പ്രവര്‍ത്തകര്‍ റോഡിലെ ചെളി നീക്കം ചെയ്ത് ഗര്‍ത്തങ്ങള്‍ ഉണ്ടായ സ്ഥലങ്ങളില്‍ കല്ലുകള്‍ പാകി റോഡ് ശുചീകരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ സ്കൂള്‍ ബസ്സ് അപകടത്തിൽ പെട്ടിരുന്നു.  ജലജീവന്‍ പദ്ധതിയുടെ ഭാഗമായുളള പ്രവര്‍ത്തി താല്‍ക്കാലികമായി നിര്‍ത്തി വെച്ചത് കൊണ്ട് റോഡിലൂടെയുളള ഗതാഗതം ദുഷ്കരമാണെന്നും  അധികൃതര്‍ ഉടന്‍ പണി പൂര്‍ത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും ബ്രാഞ്ച് പ്രസിഡന്‍റ് കെ.വി അന്‍ഷാദ് ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി എ.കെ അഷ്മല്‍, മിജ്ലാസ് ചാക്കാട്, വി.കെ റാഷിദ്, യുകെ നിഷാദ്,സി.കെ അസീം, വി, ആഷിഖ്, പി. മുനീര്‍, ഷംസീര്‍ നേതൃത്വം നല്‍കി.