നീറ്റ് പരീക്ഷ വിവാദം; അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം, ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം


നീറ്റ് പരീക്ഷ വിവാദം; അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷം, ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം


ദില്ലി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വിനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികൾ സമീപിച്ചിട്ടുണ്ട്.