വായനാ പക്ഷാചരണം: ആനുകാലിക ക്വിസ് മത്സരം നടത്തി

വായനാ പക്ഷാചരണം:
 ആനുകാലിക ക്വിസ് മത്സരം നടത്തി


ഇരിട്ടി: ഇരിട്ടി നന്മ പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ജൂൺ 19 മുതൽ ജൂലൈ 7 വരെ വിവിധ പരിപാടികളോടെ നടക്കുന്ന വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി നന്മ  ബാലവേദിയുടെ നേതൃത്വത്തിൽ എൽ പി,യുപി, ഹൈസ്കൂൾ  വിദ്യാർത്ഥികൾക്കായി പത്രവാർത്തകളെ അടിസ്ഥാനമാക്കി  ആനുകാലിക ക്വിസ് മത്സരം നടത്തി.  സി.കെ. ശശിധരൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡണ്ട് കെ. സുരേശൻ അധ്യക്ഷനായി. സെക്രട്ടറി സി.കെ.ലളിത മുഖ്യഭാഷണം നടത്തി. ലീപ ബിജു, കെ.മോഹനൻ, സന്തോഷ് കോയിറ്റി, എൻ.എം. രത്നാകരൻ, സി.ബാബു, ആർ.കെ.മിനി, ഇ. സിനോജ് എന്നിവർ സംസാരിച്ചു.