ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ


ഓട്ടോയിൽ കടത്തിയ കഞ്ചാവുമായി യുവാവ് പിടിയിൽ
 

തളിപ്പറമ്പ്:ഓട്ടോയിൽ കടത്തുകയായിരുന്ന 128 ഗ്രാംകഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.മാതമംഗലം എം എം ബസാർ സ്വദേശി എ.അഷ്കറിനെ (40)യാണ്
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും പിടികൂടിയത്. തളിപ്പറമ്പ് ചിറവക്കിൽ വെച്ചാണ്128 ഗ്രാം കഞ്ചാവുമായി ഇയാൾ പിടിയിലായത്. പ്രതിസഞ്ചരിച്ചകെ എൽ. 58. എഫ്.1932 നമ്പർ ഓട്ടോ റിക്ഷയിൽയിൽ നിന്നാണ് കഞ്ചാവു പൊതി കണ്ടെത്തിയത്.
പരിശോധനയിൽഅസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെ.കെ രാജേന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസ൪മാരായ വിനീത് പി ആർ, ശ്രീകാന്ത് ടി വി., ഡ്രൈവർ അജിത്ത് പി വി. എന്നിവരും ഉണ്ടായിരുന്നു