പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് പിൻമാറി ഇൻഡ്യ സഖ്യം; നീക്കം പ്രതിഷേധത്തിന്റെ ഭാഗം, പ്രതിഷേധം ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ്

പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് പിൻമാറി ഇൻഡ്യ സഖ്യം; നീക്കം പ്രതിഷേധത്തിന്റെ ഭാഗം, പ്രതിഷേധം ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ്പ്രോടെം സ്‌പീക്കറെ സഹായിക്കാനുള്ള പാനലിൽ നിന്ന് പിൻമാറി ഇൻഡ്യ സഖ്യം. കൊടിക്കുന്നിൽ സുരേഷിനെ പ്രോ ടേം സ്പീക്കറാക്കാത്തതിലുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ് തീരുമാനം.  ഇന്ത്യ സഖ്യത്തിൽ നിന്നും മൂന്നു പേരാണ് പ്രോടെം സ്‌പീക്കർ പാനലിൽ ഉണ്ടായിരുന്നത്. കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ളവരാണ് പിന്മാറിയത്.

ഡിഎംകെ കൂടി പിൻമാറാൻ സമ്മതിച്ചതോടെയാണ് പ്രോ ടേം സ്പീക്കറുടെ പാനലിൽ നിന്ന് പിൻമാറാൻ ഇൻഡ്യ സഖ്യം തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ചർച്ച നടത്താനായി പാർലമെന്റ് വളപ്പിൽ കോൺഗ്രസ് യോഗം വിളിച്ചിരുന്നു. ഭരണഘടനയുടെ ചെറിയ പതിപ്പുമായി സഭയിൽ എത്താൻ . കോൺഗ്രസ് അംഗങ്ങൾ തീരുമാനവുമെടുത്തു. ബി.ആർ. അംബേദ്കർ പ്രതിമയ്ക്ക് മുന്നിൽ ഭരണഘടന ഉയർത്തിപിടിച്ച് പ്രതിഷേധിച്ച ശേഷമാകും പ്രതിപക്ഷ എംപിമാർ പാർലമെൻ്റിനുള്ളിൽ പ്രവേശിക്കുക.

അതേസമയം പ്രോട്ടെം സ്പീക്കർ സ്ഥാനം നിഷേധിച്ചതിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. ബിജെപിയുടേത് തെറ്റായ കീഴ്വ‌ഴക്കമാണെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം കോൺഗ്രസിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.