കാസർകോട് കുറ്റികോലിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു

കാസർകോട് കുറ്റികോലിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു
കാസറഗോഡ് കുറ്റിക്കോലിൽ ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്ത കാർ യാത്രക്കാർ ഒഴുക്കിൽപെട്ടു. പാലത്തിന് കൈവരി ഇല്ലാത്തതിനാൽ കാർ പുഴയിലേക്ക് വീഴുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്രീഫ് എന്നിവരെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം നടന്നത്. കാഞ്ഞങ്ങാട് നിന്ന് പുത്തൂരിലേക്ക് പോവുകയായിരുന്നു ഇവർ. ഗൂഗിൾ മാപ്പ് നോക്കിയായിരുന്നു യാത്ര

പാലത്തിന്റെ നിരപ്പിൽ വെള്ളമുണ്ടായിരുന്നതിനാൽ പാലമേതെന്ന് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയായിരുന്നു. പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടിരുന്നു. ഒരു മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയർ ഫോഴ്‌സ് സംഘമെത്തി രക്ഷപ്പെടുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.