സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം' : കെ സി

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
'സർക്കാർ രൂപീകരിക്കാൻ എല്ലാ സാധ്യതയും നോക്കും, തൃശ്ശൂർ വിജയം സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം മാത്രം' : കെ സി  


തിരുവനന്തപുരം : സർക്കാർ രൂപീകരണത്തിനുള്ള എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി  കെ സി വേണുഗോപാൽ. അന്തിമ തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യാ സഖ്യത്തിന് വേണ്ടി ടിഡിപി ഉൾപ്പെടെയുള്ള ഏത് കക്ഷികളുമായി സംസാരിക്കുന്നതിൽ കുഴപ്പമില്ല. തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയം സുരേഷ് ഗോപിയെന്ന സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവം കൊണ്ട് മാത്രമുണ്ടായതാണ്. തൃശ്ശൂരിലെ തോൽവി പാർട്ടി സൂക്ഷ്മമായി പരിശോധിക്കും. ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ വോട്ട് പിടിച്ചതും പരിശോധിക്കും. സംസ്ഥാനത്ത് സിപിഐഎം വോട്ട് ബാങ്കിൽ വൻ ചോർച്ചയുണ്ടായിട്ടുണ്ടെന്നും കെസി വേണുഗോപാൽ പ്രതികരിച്ചു.