ഇരിട്ടി മുനിസിപ്പൽ പരിധിയിലെ അംഗനവാടികളിലെ ടീച്ചർ , ഹെൽപർ,തസ്തികയിലേക്കുള്ള നിയമനം നടത്തിയതിൽ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയതായി യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ നേതൃത്വം പത്രസമ്മേളനത്തിലൂടെ ആരോപിച്ചു


ഇരിട്ടി മുനിസിപ്പൽ പരിധിയിലെ അംഗനവാടികളിലെ ടീച്ചർ , ഹെൽപർ,തസ്തികയിലേക്കുള്ള നിയമനം നടത്തിയതിൽ സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും നടത്തിയതായി യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ നേതൃത്വം പത്രസമ്മേളനത്തിലൂടെ ആരോപിച്ചു




ഇരിട്ടി: ഇരിട്ടി മുനിസിപ്പൽ പരിധിയിലെ അംഗനവാടികളിലെ ടീച്ചർ , ഹെൽപർ,തസ്തികയിലേക്കുള്ള നിയമനം നടത്തിയതിൽ  സ്വജന പക്ഷപാതവും അധികാര ദുർവിനിയോഗവും  നടത്തിയതായി യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ നേതൃത്വം  പത്രസമ്മേളനത്തിലൂടെ ആരോപിച്ചു.
ഇപ്പോൾ ഒഴിവ് വന്നതും സമീപ കാലത്ത് വരാൻ പോകുന്നതുമായ 
ഒഴിവുകളിലേക്ക് തികച്ചും രാഷ്ട്രീയ പ്രേരിതമായാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

മുനിസിപ്പൽ കൗൺസിലർമാരുടെ ഭാര്യമാരെയും,മുൻ കൗൺസിലറെയും കുടുംബശ്രീ സിഡിസ് ചെയർമാനേയും, പാർട്ടി നേതാക്കളുടെ ബന്ധുക്കളെയും  ഈ ലിസ്റ്റിൽ തിരുകി കയറ്റുക വഴി സീനിയോറിറ്റിയുള്ള വരെയും അർഹരെയും വഞ്ചിക്കുന്ന നിലപാടാണ് മുനിസിപ്പാലിറ്റി  ഭരണാധികാരികൾ 
ചെയ്തിട്ടുള്ളത്.
ആയതിനാൽ ലിസ്റ്റ് റദ്ധ് ചെയ്യണമെന്നാണ് ആവശ്യം.

മുനിസിപ്പാലിറ്റിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന്  ആയിരക്കണക്കിന് ഉദ്യോഗാർത്ഥികൾ പങ്കെടുത്ത ഇൻ്റർവ്യൂവിനെ  ഭരണ സ്വാധീനം ഉപയോഗിച്ച്  ഉദ്യോഗസ്ഥരെ സ്വാധീനിച്ച് സി പി എം നേതൃത്വം അട്ടിമറിച്ചത് നീതീകരിക്കാൻ സാധിക്കാത്തതാണ്.

 മുനിസിപ്പാലിറ്റിയിലെ ആറ്  കണ്ടിജൻ്റ് ജീവനക്കാരെ നിശ്ചയിച്ചതിലും തുടക്കം മുതൽ നടത്തിയ മറ്റ് താൽക്കാലിക നിയമനങ്ങളിലും സി പി എം പാർട്ടിവൽക്കരണവും പിൻവാതിൽ  നിയമനവുമാണ് നടത്തിയത്.

2022- 23 വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിൽ  സിപിഎം മഹിളാ സംഘടന പ്രവർത്തകരുടേയും  സിപിഎം നേതാക്കളുടെ ബന്ധുക്കൾക്കളുടേയും കീഴിലുള്ള  കുടുംബശ്രീ യൂണിറ്റുകൾ വഴിയുള്ള സംരംഭങ്ങൾക്ക്  ലക്ഷക്കണക്കിന് രൂപയുടെ സബ്‌സിഡി അനുവദിച്ചതിൽ അപാകത കണ്ടെത്തിയതും അതീവ ഗുരുതരവും അധികാര ദുർവിനിയോഗവുമാണ്.

ഇരിട്ടിയിൽ നടത്തിയ പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ സമീർ പുന്നാട് ,  സി കെ ശശിധരൻ , വി പി റഷീദ്, കെ രാമചന്ദ്രൻ, പി.കെ. ബൽക്കീസ് , വി ശശി , പി ബഷീർ , കോമ്പിൽ അബ്ദുൽ ഖാദർ, എൻ കെ ഇന്ദുമതി സംബന്ധിച്ചു.