കോഴിക്കോട് ഇല്ലിപ്പിലായില്‍ ഉഗ്രസ്‌ഫോടനം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കോഴിക്കോട് ഇല്ലിപ്പിലായില്‍ ഉഗ്രസ്‌ഫോടനം; ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

  
കോഴിക്കോട്:  കൂരാച്ചുണ്ട് പഞ്ചായത്തിലെ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്. 


കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്‌ഫോടന ശബ്ദം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. പൂത്തോട്ട് താഴെതോടിനോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ മാറ്റി താമസിപ്പിച്ചു. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. 


ജനപ്രതിനിധികള്‍ അടക്കം  സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. Read more at: https://www.suprabhaatham.com/details/403228?link=loud-explosion-kozhikode-illiplayi-area