മട്ടന്നൂര്‍ കോതേരിയിൽ മരം വീണ് ഇലക്ട്രിക് ട്രാന്‍സ്ഫോമര്‍ തകര്‍ന്നു

മട്ടന്നൂര്‍ കോതേരിയിൽ മരം വീണ് ഇലക്ട്രിക് ട്രാന്‍സ്ഫോമര്‍ തകര്‍ന്നു
 മട്ടന്നൂര്‍:  ചാലോട് റോഡില്‍ മരം വീണ് ഇലക്ട്രിക് ട്രാന്‍സ്ഫോമര്‍ തകര്‍ന്നു. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മട്ടന്നൂര്‍ കൊതേരിയിലാണ് കൂറ്റന്‍ മരം കനത്ത മഴയില്‍ കടപുഴകി വീണത്.

മരത്തിന് സമീപമുണ്ടായിരുന്ന ട്രാന്‍ഫോമര്‍ പൂര്‍ണ്ണമായും തകര്‍ന്നു. മരം വീണ സമയത്ത് യാത്രക്കാരും വാഹനങ്ങളും ഇല്ലാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. മട്ടന്നൂരില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് മരം മുറിച്ച് നീക്കിയത്. പോലീസും കെ.എസ്.ഇ.ബിയും സ്ഥലത്തെത്തിയിരുന്നു.