സോണിയ ​ഗാന്ധി കോൺ​ഗ്രസ് പാർലമെന്റെറി പാർട്ടി ചെയർപേഴ്സൺ

സോണിയ ​ഗാന്ധി കോൺ​ഗ്രസ് പാർലമെന്റെറി പാർട്ടി ചെയർപേഴ്സൺ


സഭ സമ്മേളിക്കുന്നതിനു മുൻപ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നു കെസി വേണു​ഗോപാൽ വ്യക്തമാക്കി.


ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സനായി സോണിയ ഗാന്ധിയെ തിരഞ്ഞെടുത്തു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത് . കെ സുധാകരന്‍ , ഗൗരവ് ഗൊഗോയ് , താരിഖ് അന്‍വര്‍ എന്നിവര്‍ പിന്തുണച്ചു.

ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോ​ഗത്തിലാണ് സോണിയയെ ചെയർപേഴ്സൻ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത്. പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് രാഹുൽ ​ഗാന്ധിയുടെ പേരാണ് നിർദേശിച്ചത്. യോ​ഗം പ്രമേയം പാസാക്കുകയും ചെയ്തു.

സഭ സമ്മേളിക്കുന്നതിനു മുൻപ് തന്നെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുമെന്നു കെസി വേണു​ഗോപാൽ വ്യക്തമാക്കി. ഇതിനിടെ പ്രതിപക്ഷ നേതാവ് ആരായിരിക്കും എന്നത് കാത്തിരുന്നു കാണു എന്നായിരുന്നു ഖാർ​ഗെ പ്രതികരിച്ചു.