തലപ്പുഴയിൽ സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി


തലപ്പുഴയിൽ സ്ഫോടക വസ്‌തുക്കൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

തലപ്പുഴ: തലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലെ മക്കിമല കൊടക്കാട് വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ സ്ഫോടക വസ്‌തുക്കൾ കണ്ടെത്തി. വനം വകുപ്പ് ജീവനക്കാരാണ് സംഭവം കണ്ടെത്തിയത്. തുടർന്ന് തണ്ടർബോൾട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. കണ്ടെടുത്തവ ഐ ഇ ഡി ആണെന്നാണ് നിഗമനം. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തിയാൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ ലഭ്യ മാകുകയുള്ളൂ. മാവോയിസ്റ്റ് സാന്നിധ്യം ശക്തമായ മേഖലയാണിത്.