ഭക്ഷണം കഴിച്ചതിന് പണം ചോദിച്ച ഹോട്ടലില്‍ അക്രമം; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
ഭക്ഷണം കഴിച്ചതിന് പണം ചോദിച്ച ഹോട്ടലില്‍ അക്രമം; എസ്‌ഐയ്ക്ക് സസ്‌പെന്‍ഷന്‍


കോഴിക്കോട് ഹോട്ടലില്‍ ഭക്ഷണം കഴിച്ച ശേഷം അക്രമം നടത്തിയ ഗ്രേഡ് എസ്ഐക്ക് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ കോഴിക്കോട് ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ്ഐ രാധാകൃഷ്ണനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടി. ഹോട്ടലുടമ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബാലുശ്ശേരി പൊലീസ് കേസെടുത്തത്.

രാധാകൃഷ്ണന്‍ പതിവായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം പതിവായി ഇയാള്‍ പണം നല്‍കിയിരുന്നില്ല. ജീവനക്കാര്‍ പണം ചോദിച്ചാല്‍ ഹോട്ടലുടമയുടെ പേരിലെഴുതാന്‍ പറഞ്ഞ് സ്ഥലം വിടുന്നതാണ് രാധാകൃഷ്ണന്റെ രീതി. കഴിഞ്ഞ ദിവസം ഇയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനെത്തിയിരുന്നു.

ഭക്ഷണം കഴിച്ച ശേഷം പണം നല്‍കാതെ പോകാനൊരുങ്ങിയ രാധാകൃഷ്ണനെ ജീവനക്കാര്‍ തടഞ്ഞു. ഇതില്‍ പ്രകോപിതനായ പ്രതി ഹോട്ടലില്‍ അക്രമം നടത്തുകയായിരുന്നു. ഒരു ജീവനക്കാരനെ മര്‍ദ്ദിക്കുകയും മറ്റുള്ളവരെ അസഭ്യം വിളിച്ചതായും പരാതിയില്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ഹോട്ടല്‍ ഉടമ രാധാകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കിയത്.