നിവേദനം നൽകി

നിവേദനം നൽകി


ഇരിട്ടി :മലയോര ഹൈവേ നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സണ്ണിജോസഫ് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. ശക്തമായ മഴയിൽ ഒഴുകിപ്പോയ പാലങ്ങൾക്ക് പകരം ബദൽ പാലങ്ങൾ നിർമ്മിച്ച് യാത്രാ പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും, മലയോര ഹൈവേ നവീകരണ പ്രവർത്തിഎത്രയും വേഗത്തിൽ പൂർത്തീകരിക്കുന്നതിനാവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും സണ്ണി ജോസഫ് എം എൽ എ നിവേദനത്തിൽ ആവശ്യപ്പെട്ടു.