നീറ്റ് ക്രമക്കേടിനെതിരെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിചാര്‍ജില്‍ പരിക്ക്


നീറ്റ് ക്രമക്കേടിനെതിരെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിചാര്‍ജില്‍ പരിക്ക്


ജന്തര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ലാത്തിചാര്‍ജ്ജ്. നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തിനിടെ ഉണ്ടായ ലാത്തിചാര്‍ജ്ജില്‍ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പരിക്ക്. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ജന്തര്‍മന്തറിലുണ്ടായത്.

നീറ്റ് ക്രമക്കേട്-അഗ്നിവീര്‍ തുടങ്ങിയവ അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തിയാണ് ജന്തര്‍മന്തറില്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍മാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിച്ചു.

പാര്‍ലമെന്റ് മാര്‍ച്ച് എന്ന നിലയില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ ബാരിക്കേഡുകള്‍ ഉള്‍പ്പെടെ മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. നിരവധി പേര്‍ക്ക് ലാത്തി ചാര്‍ജില്‍ പരിക്കേറ്റതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.