സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍

സിഗരറ്റ് വലി നിര്‍ത്തണം; പതിനൊന്ന് വര്‍ഷമായി തല 'കൂട്ടിലാക്കി' ഒരു മനുഷ്യന്‍


ലോകത്തില്‍ മനുഷ്യര്‍ക്ക് ആസക്തിയുള്ള നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് പല തരത്തിലുള്ള ലഹരി വസ്തുക്കള്‍. അത് മദ്യമോ മയക്ക് മരുന്നോ എന്തിന് സിഗരറ്റിനോട് പോലും കടുത്ത ആസക്തിയുള്ള മനുഷ്യര്‍ നമ്മുക്കിടയിലുണ്ട്. ഉപയോഗിച്ച് ശീലിച്ച് കഴിഞ്ഞാല്‍ പിന്നെ അവ ഒഴിവാക്കുകയെന്നാല്‍ ഏറെ ശ്രമകരമാണെന്നത് തന്നെ. തുര്‍ക്കിയിലെ ഒരു മനുഷ്യന്‍ തന്‍റെ സിഗരറ്റ് വലി ഉപേക്ഷിക്കാനായി ചെയ്തത് വളരെ വിചിത്രമായ ഒരു കാര്യം. സിഗരറ്റ് വലി ഒഴിവാക്കാനായി അദ്ദേഹം തന്‍റെ തല തന്നെ ഒരു ഇരുമ്പ് കൂട്ടിലാക്കി. 

കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി തുർക്കിയിലെ കുതഹ്യ പട്ടണത്തിലെ ഇബ്രാഹിം യുസെൽ ഈ ഇരുമ്പ് കൂടുമായാണ് ജീവിക്കുന്നത്. ശ്വാസകോശ അർബുദം ബാധിച്ച് പിതാവ് അന്തരിച്ചതിനെത്തുടർന്നാണ് ഇബ്രാഹിം തന്‍റെ സിഗരറ്റ് വലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഏതാണ്ട് ഇരുപത് വര്‍ഷത്തോളമായി ദിവസം രണ്ട് പാക്കറ്റ് സിഗരറ്റാണ് ഇബ്രാഹിം വലിച്ചിരുന്നത്. ഇതിനിടെ പിതാവിന്‍റെ മരണം ഇബ്രാഹിമിനെ ആകെ ഉലച്ചു. സിരഗറ്റ് വലി നിര്‍ത്താനായി അദ്ദേഹം പല വഴിയും നോക്കിയെങ്കിലും ഒന്നും പ്രായോഗികമായില്ല.