ടൂറിസം, ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര ഉച്ചകോടി നടത്താൻ കേരളം, വമ്പൻ ലക്ഷ്യങ്ങളുമായി ടൂറിസം വകുപ്പ്

ടൂറിസം, ലിംഗസമത്വ ടൂറിസം; അന്താരാഷ്ട്ര ഉച്ചകോടി നടത്താൻ കേരളം, വമ്പൻ ലക്ഷ്യങ്ങളുമായി ടൂറിസം വകുപ്പ്


തിരുവനന്തപുരം: ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഒക്ടോബറില്‍ ഉത്തരവാദിത്ത ടൂറിസം, ലിംഗസമത്വ ടൂറിസം എന്നീ വിഷയങ്ങളില്‍ അന്താരാഷ്ട്ര ഉച്ചകോടി നടത്തും. സുസ്ഥരവും ലിംഗ സമത്വം ഉള്ളതുമായ ടൂറിസം മാതൃക അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ കാണിക്കാന്‍ ഈ ഉച്ചകോടി ഉപകരിക്കും. പ്രാദേശിക സമൂഹത്തെക്കൂടി ടൂറിസം വികസനത്തിന്‍റെ ഭാഗമാക്കാന്‍ 2008ല്‍ ആരംഭിച്ച ഉത്തരവാദിത്ത ടൂറിസം സമൂഹത്തിന്‍റെ താഴെത്തട്ടില്‍ നിന്നുള്ള ബഹുജന മുന്നേറ്റമായി മാറുകയായിരുന്നു. മൊത്തം 25188 ഉത്തരവാദിത്ത ടൂറിസം യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 17632 യൂണിറ്റുകള്‍ പൂര്‍ണ്ണമായും സ്ത്രീകളുടേതോ അല്ലെങ്കില്‍ സ്ത്രീകള്‍ നേതൃത്വം നല്‍കുന്നതോ ആണ്.

ഈ ഉദ്യമത്തിന് കൂടുതല്‍ ശക്തി പകരുന്നതിന് വേണ്ടിയാണ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റിക്ക് 2023 ല്‍ രൂപം നല്‍കിയത്. ഈ പദ്ധതി വഴി 52344 പേര്‍ക്ക് നേരിട്ടും 98432 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും ഗ്രാമപ്രദേശത്ത് നിന്നുള്ളവരാണെന്നതാണ് വസ്തുത. ആഭ്യന്തര വിദേശ ടൂറിസ്റ്റുകള്‍ക്കയുള്ള വിവിധ പാക്കേജുകളുടെ ഭാഗമായി ഒന്നര ലക്ഷം പേര്‍ക്കും ഉത്തരവാദിത്ത ടൂറിസത്തിന്‍റെ മേډകള്‍ ലഭിക്കുന്നു. 2008 മുതല്‍ ഉത്തരവാദിത്ത ടൂറിസം വഴി പ്രാദേശിക സമിതികള്‍ക്ക് 77.61 കോടി രൂപ വരുമാനം ലഭിച്ചു.