പാര്‍ട്ടിക്കാരെന്ന രീതിയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നു, ഇത്തരക്കാരെ തിരിച്ചറിയണം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്

പാര്‍ട്ടിക്കാരെന്ന രീതിയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുന്നു, ഇത്തരക്കാരെ തിരിച്ചറിയണം: സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റ്സമൂഹമാധ്യമങ്ങളില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പാര്‍ട്ടിക്കാരെന്ന രീതിയില്‍ പ്രതികരണം നടത്തുന്നുണ്ടെന്നും ഇത്തരക്കാരെ തിരിച്ചറിയണമെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ്. മാധ്യമങ്ങളും അപവാദ പ്രചരണം നടത്തുന്നു. ക്വട്ടേഷന്‍കാരുടെ പാര്‍ട്ടിയാണ് എന്ന പ്രചരണം നടത്തുന്നത് അപലപനീയമാണെന്നും ജില്ലാ സെക്രട്ടറിയേറ്റ്.


പി ജയരാജന്‍,എം ഷാജര്‍ എന്നിവര്‍ക്കെതിരെയും നടത്തുന്നത് വ്യാജ പ്രചാരണം. മനു തോമസ് നേതാക്കള്‍ക്കെതിരെ തെറ്റായ പ്രചാരവേല നടത്തുന്നുവെന്നും ജില്ലാ സെക്രട്ടേറിയേറ്റ് പ്രതികരിച്ചു.