ഇന്‍സ്റ്റഗ്രാം വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ; വീട്ടിൽ പോയി പരാതി പറഞ്ഞതിന് പ്രതികാരമായി യുവതിക്ക് ക്രൂര മർദനം


ഇന്‍സ്റ്റഗ്രാം വഴി നിരന്തരം അശ്ലീല സന്ദേശങ്ങൾ; വീട്ടിൽ പോയി പരാതി പറഞ്ഞതിന് പ്രതികാരമായി യുവതിക്ക് ക്രൂര മർദനം


കോഴിക്കോട് ഓമശ്ശേരിയില്‍ ഇന്‍സ്റ്റഗ്രാം വഴി അശ്ലീല സന്ദേശങ്ങള്‍ അയച്ചത് ചോദ്യം ചെയ്ത യുവതിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. കണ്ണിന് ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സ തേടി. പൊലീസ് കേസെടുത്തതിന് പിന്നാലെ യുവാവ് ഒളിവിൽ പോയി. ഓമശേരി നടമ്മല്‍ പൊയിലിലാണ് സംഭവം. 

യുവതിയുടെ നാട്ടുകാരനായ ചെറുവോട്ട് മിര്‍ഷാദ് എന്ന യുവാവിനെതിരെയാണ് പരാതി. ഇന്‍സ്റ്റാഗ്രാം ഐഡിയിലേക്ക് നിരന്തരം യുവാവ് അശ്ലീല സന്ദേശം അയക്കുകയായിരുന്നു. ഇതിന് യുവതി ഇന്‍സ്റ്റാഗ്രാം വഴി യുവതി മറുപടി നല്‍കി. എന്നിട്ടും ആവര്‍ത്തിച്ചപ്പോള്‍ യുവാവിന്‍റെ വീട്ടില്‍ പോയി യുവതി പരാതിപ്പെട്ടു.

അതിന്‍റെ വൈരാഗ്യത്തിന് മിര്‍ഷാദ് വഴിയില്‍ തടഞ്ഞുവെച്ച് ആക്രമിച്ചെന്നാണ് യുവതിയുടെ പരാതി. വിവാഹ നിശ്ചയ സമയത്ത് കിട്ടിയ സ്വര്‍ണ്ണവും നഷ്ടപ്പെട്ടെന്ന് യുവതി പറയുന്നു. ആക്രമണത്തില്‍ യുവതയുടെ കണ്ണിനും തലക്കും പരിക്കുണ്ട്. യുവതിയുടെ പരാതിയില്‍ കൊടുവള്ളി പൊലീസ് കേസ്സെടുത്തു. കേസെടുത്തതോടെ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയി. മിര്‍ഷാദ് ഒളിവിൽ പോയെന്ന് കൊടുവള്ളി പൊലീസ് അറിയിച്ചു.