കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് കുതിച്ചു പാഞ്ഞ് വാഹനം

കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് കുതിച്ചു പാഞ്ഞ് വാഹനം


ഇരിട്ടി : വാഹന പരിശോധനക്കായി കാറിൽ കയറിയ എക്സൈസ് ഉദ്യോഗസ്ഥനെയും കയറ്റി കാർ ഓടിച്ചുപോയി. വെള്ളിയാഴ്ച പുലർച്ചെ 2:30 ഓടെ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിൽ വച്ചായിരുന്നു സംഭവം. കർണാടക ഭാഗത്തുനിന്നും വന്ന കെ എൽ 45 M 6300 എന്ന വെള്ള മാരുതി കാർ കൈകാണിച്ചു നിർത്തി പരിശോധിക്കുന്നതിനിടയിൽ എക്സൈസ് ഉദ്യോഗസ്ഥനായ കെ കെ ഷാജിയെ തട്ടി തെറുപ്പിക്കുകയും വാഹനത്തിൽ കയറി ബാക്ക് സീറ്റ് പരിശോധിക്കുകയായിരുന്ന എക്സൈസ് ഉദ്യോഗസ്ഥരായ ഷാജിയുമായി വണ്ടി മുന്നോട്ട് പോവുകയുമായിരുന്നു. മൂന്നു കിലോമീറ്റർ അപ്പുറം കിളിയന്തറ ഭാഗത്ത് റോഡ് അരികിൽ എക്സൈസ് ഉദ്യോഗസ്ഥനായി ഇറക്കിവിടുകയും ചെയ്തു. സംഭവം അറിഞ്ഞ് മറ്റ് ഉദ്യോഗസ്ഥരും കറിന് പുറകെ വാഹനവുമായി പോവുകയും ചെയ്തു. ഉടനെ എയ്ഡ് പോസ്റ്റിലും ഇരിട്ടി പോലീസ് സ്റ്റേഷനിലും വിവരം അറിയിച്ചെങ്കിലും വാഹനം പിടികൂടാൻ കഴിഞ്ഞില്ല. സഹോദരരുടെ പരിക്കേറ്റ കെ കെ ഷാജി ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാഹനത്തെക്കുറിച്ച് വിവരം ലഭിച്ചതായി എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിക്ക് പറഞ്ഞു