അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎയെ വാർഷിക വരിക്കാരനായി ചേർത്ത് ഉദ്ഘാടനം ചെയ്തു

ചന്ദ്രിക ദിനപത്ര പ്രചരണ ക്യാമ്പയിനിന് പേരാവൂർ നിയോജകമണ്ഡലത്തിൽ തുടക്കം

അഡ്വക്കറ്റ് സണ്ണി ജോസഫ് എംഎൽഎയെ  വാർഷിക വരിക്കാരനായി ചേർത്ത് ഉദ്ഘാടനം ചെയ്തു
ചന്ദ്രിക സ്പെഷ്യൽ ഡ്രൈവ്  ദിനപത്ര പ്രചരണ ക്യാമ്പയിനിന്റെ ഭാഗമായി പേരാവൂർ നിയോജകമണ്ഡലം തല ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎയ്ക്ക് മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എം എം മജീദ് പത്രം നൽകി   വാർഷിക വരിക്കാരനായി ചേർത്ത് ഉദ്ഘാടനം ചെയ്തു.

മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് നസീർ നല്ലൂർ, മുസ്ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ഒമ്പാൻ ഹംസ, വൈസ് പ്രസിഡണ്ട്  എം കെ ഹാരിസ്, സെക്രട്ടറി കെവി റഷീദ്,പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി നാസർ കേളോത്ത് ,  നിയോജകമണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൽസലാം പെരുന്തയിൽ , ചന്ദ്രിക റിപ്പോർട്ടർ സമീർ പുന്നാട് ,  കോർഡിനേറ്റർ എൻ കെ ഷറഫുദ്ധീൻ , യൂത്ത് ലീഗ് നിയോജകമണ്ഡലം വൈസ് പ്രസിഡണ്ട് ഇഐ അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു