ഇരിട്ടി നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ സ്കൂളുകൾക്കും സ്പോർട്സ് കിറ്റ് വിതരണം ചെയ്തു സ്പോർട്സ് കിറ്റ് വിതരണം ചെയ്തുഇരിട്ടി :  നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ സ്കൂളുകൾക്കും സ്പോർട്സ് കിറ്റ് വിതരണം ചെയ്തു. ചാവശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കായികതാരം ടിൻ്റു ലൂക്ക ഉദ്ഘാടനം ചെയ്തു. നഗരസഭചെയർപേഴ്സൺ കെ. ശ്രീലത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ടി.കെ. ഫസീല, എ.കെ. രവീന്ദ്രൻ, പി.കെ. ബൾക്കീസ്, കെ. സോയ, കൗൺസിലർമാരായ വി.ശശി, പി. പുഷ്പ, പി. രഘു, പ്രിൻസിപ്പാൾ സുനിൽ കരിയാടൻ, എ.ഡി. ഓമന എന്നിവർ പ്രസംഗിച്ചു.