നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു

നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ അന്തരിച്ചു


നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. സിദ്ദീഖിന്റെ മൂന്ന് മക്കളിൽ മൂത്തയാളാണ് അന്തരിച്ച റാഷിൻ. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പടമുകൾ പള്ളിയിൽ ഇന്ന് നാലു മണിക്കാണ് കബറടക്കം. ഫര്‍ഹീന്‍, ഷഹീൻ സിദ്ദീഖ് എന്നിവര്‍ സഹോദരങ്ങളാണ്. സാപ്പി എന്ന വിളിപ്പേരുള്ള റാഷിന്‍റെ വിശേഷങ്ങൾ സിദ്ദീഖ് സോഷ്യല്‍മീഡിയയില്‍ സ്ഥിരമായി പങ്കുവയ്ക്കാറുണ്ടായിരുന്നു.