ലക്ഷദ്വീപ് തിരിച്ചുപിടിച്ച് കോൺഗ്രസ്; ഹംദുള്ള സെയിദിന് ജയം

ലക്ഷദ്വീപ് തിരിച്ചുപിടിച്ച് കോൺഗ്രസ്; ഹംദുള്ള സെയിദിന് ജയം


ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്.


കവരത്തി : ലക്ഷദ്വീപിലെ ലോക്‌സഭ സീറ്റില്‍ സീറ്റിങ് എംപിയും ശരദ് പവാര്‍ വിഭാഗത്തിലെ സ്ഥാനാര്‍ത്ഥിയുമായ മുഹമ്മദ് ഫൈസലിനെ തോല്‍പ്പിച്ച് സീറ്റ് തിരിച്ചു പിടിച്ചു കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മുഹമ്മദ് ഹംദുളള സെയിദ് 2647 വോട്ടിനാണ് എന്‍സിപി സ്ഥാനാര്‍ത്ഥി പിപി മുഹമ്മദ് ഫൈസിലിനെ തോല്‍പ്പിച്ചത്.

ഹംദുള്ള സെയിദ് 25726 വോട്ട് നേടിയപ്പോള്‍ മുഹമ്മദ് ഫൈസലിന് ലഭിച്ചത് 23079 വോട്ടുകളാണ്. എന്‍സിപി അജിതഎ പവാര്‍ വിഭാഗത്തിലെ ടിപി യൂസുഫും മത്സരംഗത്തുണ്ടായിരുന്നെങ്കിലും നിലവിലെ കണക്കുകള്‍ പ്രകാരം 201 വോട്ടുകള്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

കഴിഞ്ഞ രണ്ട് ലോക്‌സഭ തിരഞ്ഞെടുപ്പിലും എൻസിപിയിലെ ഫൈസലിനെതിരേ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്ട് തവണയും തുടർച്ചയായ പരാജയമാണ് ഹംദുള്ള സെയിദിന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ഇത്തവണ നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തില്‍ നടത്തിയ കോണ്‍ഗ്രസിന്റെ പ്രചരണം ഒടുവില്‍ ലക്ഷ്യം കണ്ടിരിക്കുകയാണ് ലക്ഷദ്വീപില്‍.