മാളമെന്ന് കരുതി പാമ്പ് ജ്വല്ലറിയിലേക്ക് ;ഇരിട്ടി നഗരത്തിലെ ജ്വല്ലറിയിൽ നിന്നും പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി

മാളമെന്ന് കരുതി പാമ്പ്  ജ്വല്ലറിയിലേക്ക് ;ഇരിട്ടി നഗരത്തിലെ  ജ്വല്ലറിയിൽ നിന്നും പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടി 
ഇരിട്ടി: ഇരിട്ടി നഗരത്തിലെ വിവ ജ്വല്ലറിയിൽ  രാവിലെ 11 മണിയോടെ ജ്വല്ലറിയിലെ ജീവനക്കാരൻ പെരുമ്പാമ്പിൻ കുഞ്ഞിനെ കാണുകയായിരുന്നു. ഉടൻ തന്നെ വനം വകുപ്പ് ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോടിനെ വിവരം അറിയിച്ചതിനെ തുടർന്ന് ഫൈസൽ വിളക്കോട് സ്ഥലത്തെത്തി പെരുമ്പാമ്പിൻ കുഞ്ഞിനെ പിടികൂടുകയായിരുന്നു.