പ്രവാസി മലയാളി തീപ്പൊള്ളലേറ്റ് മരിച്ചു


റിയാദ്: മലയാളി ജിദ്ദയിൽ തീപ്പൊള്ളലേറ്റ് മരിച്ചു. മലപ്പുറം വടക്കാങ്ങര സ്വദേശി മുഹമ്മദ് മുസ്തഫ (45) ആണ് മരിച്ചത്. തീപ്പൊള്ളലേറ്റ് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

പിതാവ്: തടത്തിൽകുണ്ടിലെ പുതിയപറമ്പത്ത് അബ്ദു. മാതാവ്: പരേതയായ പാത്തുമ്മക്കുട്ടി. ഭാര്യ: ഷബ്ന ഹഫ്സത്ത്. മക്കൾ: മുഹമ്മദ് ഷജാഹ്, മുഹമ്മദ് ഷഹസാദ്‌, ആയിഷ ഷിസ. സഹോദരങ്ങൾ: കബീർ (ജിദ്ദ), അനസ്, ഹാജറുമ്മ, സുഹറ, ജസീല, ഫൗസിയ, സൈന. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ജിദ്ദയിൽ മറവുചെയ്യും.