മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു.

മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു.തൃക്കരിപ്പൂർ. തൃക്കരിപ്പൂർവലിയ പറമ്പിൽ മീൻ പിടിക്കുന്നതിനിടയിൽ യുവാവ് പുഴയിൽ വീണു മരിച്ചു. വലിയപറമ്പ് പന്ത്രണ്ടിൽ സ്വദേശി കെ. പി. വി. മുകേഷ് (48) ആണ് മരിച്ചത്.വ്യാഴാഴ്ച സന്ധ്യയോടെയാണ് അപകടം. മീൻ പിടിക്കുന്നതിനിടയിൽ ശക്തമായ കാറ്റിൽ തോണി മറിയുകയായിരുന്നു. തോണിയിൽ നിന്ന് തെറിച്ച് പുഴയിൽ വീഴുകയായിരുന്നു. സംഭവം കണ്ട് ഓടി കൂടിയ നാട്ടുകാർ രക്ഷപ്പെടുത്തി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല