അപകീർത്തി കേസ്; രാഹുൽ ഗാന്ധി നാളെ ബെംഗളൂരു കോടതിയിൽ ഹാജരാകും

ലിങ്ക്ബേസ് ഓൺലൈൻ മീഡിയയിൽ നിങ്ങളുടെ പരസ്യങ്ങൾ ഉൾപ്പെടുത്തുവാൻ ബന്ധപ്പെടുക (click here) - Linkbase@Developer
അപകീർത്തി കേസ്; രാഹുൽ ഗാന്ധി നാളെ ബെംഗളൂരു കോടതിയിൽ ഹാജരാകും


ദില്ലി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധി നാളെ ബെംഗളൂരു കോടതിയിൽ ഹാജരാകും. 40% കമ്മീഷൻ സർക്കാർ എന്ന് കഴിഞ്ഞ ബിജെപി സർക്കാരിനെ വിമർശിച്ചതിനാണ് രാഹുലിനെതിരെ കേസെടുത്തത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കേസിൽ പ്രതികളാണ്. ഇവർക്ക് കഴിഞ്ഞ ദിവസം ബെംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അന്ന് രാഹുൽ ഹാജരാകാതെ ഇരുന്നതിനാൽ 7-ന് ഹാജരാകാൻ സമൻസ് അയക്കുകയായിരുന്നു.